Sunday, May 19, 2024
spot_img

ക്വാറന്റൈന്‍ ലഭിച്ചില്ല; രാത്രി മുഴുവന്‍ കഴിയേണ്ടിവന്നത് ചന്തയില്‍

കൊല്ലം: കര്‍ണാടകയില്‍ നിന്നെത്തിയ ആള്‍ ക്വാറന്റൈന്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ കഴിഞ്ഞത് ചന്തയില്‍. കര്‍ണാടകയില്‍ നിന്നെത്തിയ കൊല്ലം ചവറ സ്വദേശിക്കാണ് ഈ ദുരനുഭവമുണ്ടായത്.

ബന്ധുവീടുകളില്‍ പോയെങ്കിലും ഇയാളെ സ്വീകരിക്കാന്‍ ആരും തയാറായില്ല. തുടന്ന് ഇയാള്‍ കടപ്പാക്കട ചന്തയില്‍ എത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റിയത്

Related Articles

Latest Articles