Monday, May 6, 2024
spot_img

ബലിതർപ്പണം നടത്തുവാനുള്ള സാഹചര്യം ഭക്തർക്ക് നിഷേധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ദർശനം അനുവദിച്ചുള്ള തീരുമാനം പിൻവലിക്കണമെന്ന് മാർഗ്ഗദർശക മണ്ഡൽ

തിരുവനന്തപുരം: കർക്കിടക വാവിന് ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുവാനുള്ള സാഹചര്യം ഭക്തർക്ക് നിഷേധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഇപ്പോൾ നാലമ്പലത്തിനു പുറത്തു നിന്ന് ദർശനമാവാം എന്നും ,വഴി പാടുകൾ നടത്താമെന്നും കാണിക്കയർപ്പിക്കാമെന്നുമൊക്കെ പറഞ്ഞ് ഉത്തരവിറക്കിയിരിക്കുന്നത് ഹൈന്ദവ സമൂഹത്തെ പരിഹസിച്ചു കൊണ്ട് പണം നേടാനുള്ള തന്ത്രം മാത്രമാണെന്ന് മാർഗ്ഗദർശക മണ്ഡൽ.

കോവിഡ് ഇത്രമാത്രം ഭയാനകമായ രീതിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിധമൊരു തീരുമാനം പ്രതിഷേധാർഹമാണ്.

ഇത് സമൂഹത്തിന്റെ ആരോഗ്യത്തിന് ഭൂഷണമല്ല. ക്ഷേത്ര ദർശനം അനുവദിച്ചുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.

Related Articles

Latest Articles