Sunday, May 19, 2024
spot_img

കണ്ണൂരിലുമെത്തി മലദ്വാര്‍ ഗോള്‍ഡ്; ഇന്ന് പിടികൂടിയത് 85 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണം

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിനു പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. വിദേശത്തു നിന്നെത്തിയ രണ്ടു പേരില്‍ നിന്നായി പിടികൂടിയത് 85 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണമാണ്. കോഴിക്കോട് സ്വദേശികളായ ഷബീര്‍, ആഷിഖ് എന്നിവരില്‍ നിന്നും 1714 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ കണ്ണൂരിലെത്തിയത്. 53 ലക്ഷം രൂപയോളം വില വരുന്ന 1038 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ നാദാപുരം സ്വദേശി ആഷിഖില്‍ നിന്നും 32 ലക്ഷം രൂപയിലധികം വില വരുന്ന 676 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്.കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Related Articles

Latest Articles