Wednesday, October 7, 2026

പതിനൊന്നുകാരന്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍; കുട്ടിയുടെ ബാപ്പയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; സഹോദരനെ കാണ്മാനില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അല്‍ത്താഫിനെ (11) ആണ് വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടിയുടെ പിതാവിനെയും അനുജനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിയുടെ ബാപ്പ സഫീറിന്‍റെ മൃതദേഹം കുളത്തില്‍ നിന്നും പോലീസ് കണ്ടെത്തി. സഹോദരന്‍ അന്‍ഷാദിനെ കാണ്മാനില്ല. ഇരുവരും സമീപത്തെ കുളത്തില്‍ ചാടിയതെന്നാണ് പോലീസിന്‍റെ സംശയം.

പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തിയിരുന്നു. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ്. പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles