Sunday, June 16, 2024
spot_img

ആ കുഞ്ഞ് മരിച്ചു…കരിയിലക്കുഴിയിൽ തള്ളിയ ജീവൻ പൊലിഞ്ഞു

കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചു. ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അൽപം മുൻപാണു മരണം. അണുബാധയേറ്റതാകാമെന്ന് ആശുപത്രി അധികൃതർ. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഉഴായ്ക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തിൽകുന്നിലെ ഒരു വീടിനു പിന്നിലെ പറമ്പിൽ നിന്നു ആൺകുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമയാണു വിവരം പൊലീസിൽ അറിയിച്ചത്. മൂന്നു കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടു മരണം സംഭവിക്കുകയായിരുന്നു.

Related Articles

Latest Articles