Saturday, September 19, 2026

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർന്നുള്ള 3 ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും.

ഭരണവിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, പാർട്ടി നേതൃത്വം അത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതും തോൽവിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തന ശൈലിയിലും, പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മ പരിശോധനയും തിരുത്തലും വേണമെന്ന ആവശ്യവും ശക്തമാണ്.

Related Articles

Latest Articles