Saturday, September 19, 2026

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്ലാൻഡ്സ് പ്ലാസ സ്പ്ലാഷ് പാഡിലാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ പത്തോളം പേർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന് ശേഷം സമീപത്തെ വീടിനുള്ളിൽ ഒളിച്ചിരുന്ന അക്രമിയെ പോലീസ് പിടികൂടി.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 28 തവണയോളം പ്രതി പാർക്കിലേക്ക് വെടിയുതിർത്തിട്ടുണ്ട്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വെടിവെപ്പ് നടന്ന സ്ഥലം നിലവിൽ പോലീസ് സുരക്ഷയിലാണ്. അമേരിക്കയിൽ ഈ വർഷം ഇതുവരെ 215-ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles