Sunday, May 19, 2024
spot_img

കൃഷ്ണകുമാറിന്റെ വീട്ടിലെ സംഭവം; തീവ്രവാദ ശക്തികള്‍ളുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദ സ്വഭാവമുള്ള ചിലര്‍ കൃഷ്ണകുമാറിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സമൂഹമാധ്യമത്തില്‍ ചിലര്‍ വധ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദ്ദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles