Thursday, May 16, 2024
spot_img

പൗരത്വ നിയമം: കേരളാ നിയമസഭയുടെ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനാപരമായ സാധുതയില്ല. പൗരത്വം കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരില്ല. പൗരത്വ നിയമം കേരളത്തെ ബാധിക്കുന്നതല്ല. ഇന്ത്യ വിഭജനം കേരളത്തെ ബാധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശം മാനിച്ചു കൊണ്ടായിരിക്കും കേരളാ നിയമസഭ ഇത്തരമൊരു പ്രമേയം പാസാക്കിയതെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. ചരിത്ര കോണ്‍ഗ്രസ് ക്രിമിനല്‍ ലക്ഷ്യങ്ങളുള്ളതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Related Articles

Latest Articles