Sunday, May 19, 2024
spot_img

മ​സാ​ല​ബോ​ണ്ട് വി​ഷ​യം; മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രിയും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​സാ​ല​ബോ​ണ്ട് വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനും ധ​ന​മ​ന്ത്രി​ തോമസ് ഐസക്കും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​സ്തു​ത​ക​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ന്ന ന​ട​പ​ടി തെ​റ്റെ​ന്നും അ​ദ്ദേ​ഹം തിരുവനന്തപുരത്ത് നടത്തിയ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മ​സാ​ല ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​സാ​ല​ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നു യു​ഡി​എ​ഫ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ എം​എ​ല്‍​എ​മാ​രാ​യ എം.​കെ. മു​നീ​ര്‍, വി.​ഡി. സ​തീ​ശ​ന്‍, അ​നൂ​പ് ജേ​ക്ക​ബ്, റോ​ഷി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി​സ​ഭ​യും നി​യ​മ​സ​ഭ​യും ഇ​ട​തു​മു​ന്ന​ണി​യു​മൊ​ന്നും അ​റി​യാ​തെ മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ജ​ന​ങ്ങ​ളു​ടെ പ​ണം എ​സ്‌എ​ന്‍​സി ലാ​വ്ലി​ന്‍ ക​ന്പമ്പ​നി​യി​ല്‍ ഷെ​യ​റു​ള്ള സി​ഡി​പി​ക്യു ക​മ്പ​നി​ക്ക് വ​ഴി​വി​ട്ടു ന​ല്‍​കു​ക​യാ​ണ്. വ​ന്‍ അ​ഴി​മ​തി​യാ​ണ് ഇ​തു​വ​ഴി ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Related Articles

Latest Articles