Sunday, September 20, 2026

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍,​ രണ്ട് ഭീകരരെ സെെന്യം വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സെെന്യം വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ 34 ആര്‍ ആര്‍, ഷാപ്പിയന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ സംഘം എന്നിവര്‍ പ്രദേശത്ത് എത്തിയിരുന്നു.

Related Articles

Latest Articles