Thursday, January 8, 2026

പാലാ സീറ്റ് കാപ്പന് നൽകില്ല വേണമെങ്കിൽ കുട്ടനാട്ടിൽ മത്സരിക്കാം-പിണറായി നഷ്ടക്കച്ചവടവമാകുമോ മാണി സി കാപ്പന്..?|Pinarayi

ഒടുവിൽ അതിലൊരു തീരുമാനം ആയി പാലാ സീറ്റ് ജോസ് കെ മാണിക്കായി മാറ്റി വെച്ചപ്പോൾ സീറ്റ് മാറേണ്ടി വരുന്നത് കാപ്പന്. കാപ്പൻ അതിൽ ഒതുങ്ങുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് .കാപ്പനെ വലയിലാക്കാൻ യു ഡി എഫ് ക്യാമ്പ് നീക്കം തുടങ്ങി. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജോസ് കെ മാണിയെ പിണക്കുന്നതു ബുദ്ധിയല്ല എന്ന് മനസിലായിട്ടാവാം ഇടതു ക്യാമ്പ് ഒടുവിൽ എൻ സി പി യെ കൈവിടാൻ ഒരുങ്ങിയത്.

ഇതിനിടയിൽ ഇടതു പക്ഷത്തു ഉറച്ചു നില്ക്കാൻ ഒരുങ്ങി ശശീന്ദ്രൻ വിഭാഗം നിൽക്കുമ്പോൾ ഒരു പിളർപ്പ് ഒഴിവാക്കാൻ പറ്റുമോ എന്നാണ് എൻ സി പി കേന്ദ്ര നേതൃത്വത്തെ കുഴയ്ക്കുന്നത്. എൽ ഡി എഫ് കൂടാരത്തിൽ ഭരണത്തിന്റെ അവസാന കാലത്തുണ്ടായ പ്രശ്നങ്ങൾ തങ്ങൾക്കു അനുകൂലമാക്കാൻ പറ്റുമോ എന്നാണ് യു ഡി എഫ് നോക്കുന്നത് .

Related Articles

Latest Articles