Sunday, January 11, 2026

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പുരസ്കാര നിറവില്‍ സുരാജും കനി കുസൃതിയും

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം തലസ്ഥാന നഗരിയില്‍ നടന്നു. ടാഗോര്‍ തിയറ്ററില്‍ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി‌മാരായ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യ രാജന്‍ എന്നിവരും പങ്കെടുത്തു.

വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് നല്‍കിയത്. ഒപ്പം ജെ സി ഡാനിയേല്‍ പുരസ്‌കാരവും വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്ബളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി.

മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. 119 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്.

Related Articles

Latest Articles