Friday, October 16, 2026

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി ; തൃശ്ശൂരിൽ ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു. തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സംയുക്ത സമരസമിതി പ്രതിഷേധിക്കുകയാണ്.

തൃശ്ശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീർത്താണ് പ്രതിഷേധിക്കുന്നത്. ടെസ്റ്റ് നത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നാാണ് പ്രതിഷേധിക്കുന്നത്. എറണാകുളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. അപേക്ഷകർ ആരും എത്താത്തോടെയാണ് മുടങ്ങിയത്. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

പല സ്ഥലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.അപേക്ഷകർ ആരും തന്നെ എത്തിയില്ല. സ്‌ലോട്ട് നൽകിയിട്ടും അവനവന്റെ വാഹനവുമായി ആരും എത്തിയില്ല. തിരുവനന്തപുരം മുട്ടത്തറ, താമരശേരി എന്നിവിടങ്ങളിൽ എല്ലാം പ്രതിഷേധകാർ റോഡിൽ പ്രതിഷേധിക്കുകയാണ്.

Related Articles

Latest Articles