Wednesday, December 17, 2025

നടുക്കുന്ന വാര്‍ത്ത; പട്ടിണി സഹിക്കാനാകാതെ തൊഴിലാളി ജീവനൊടുക്കി; അങ്ങു വടക്കല്ല… ഇങ്ങു കേരളത്തിൽ തലസ്ഥാനനഗരത്തിൽ തന്നെ.

തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ തൊഴിലാളി ജീവനൊടുക്കി. പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ തൊഴിലാളികള്‍ മാസങ്ങളായി കൊടും ദാരിദ്യത്തിലായിരുന്നു. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാർ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. അതേസമയം കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ ആകില്ലെന്ന് തൊഴിലാളികൾ അറിയിച്ചു. തൊഴിലാളികൾ ഇപ്പോഴും സ്ഥലത്ത് മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.

Related Articles

Latest Articles