Thursday, May 2, 2024
spot_img

ആരാധകരെ ആവേശത്തിലാഴ്ത്തി “മരക്കാർ അറബിക്കടലിന്റെ സിംഹം”; റീലീസിംഗ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ’ റിലീംസിംഗ് തീയതി നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു. ചിത്രം 2021 മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

മോഹൻലാൽ, പ്രഭു, സുനിൽ ഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങള്‍. അതേസമയം പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്.

2020 മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി മൂലം നീണ്ടുപോകുകയായിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുടെ ചിത്രീകരണം വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് നടന്നത്.

Related Articles

Latest Articles