Saturday, January 10, 2026

കേരളത്തിന് താമര ചിഹ്നത്തോടുള്ള അലർജി മാറി !എൽഡിഎഫിനും , യുഡിഎഫിനും അല്ലാതെ വോട്ട് ചെയ്യാൻ കേരളം തയ്യാറാകുന്നുവെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് അഭിപ്രായപെട്ട് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശ്ശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ടെന്നും എൽഡിഎഫിനും യുഡിഎഫിനും ല്ലാതെ വോട്ട് ചെയ്യാൻ കേരളം തയ്യാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാലു മാസം മുൻപ് രാജീവ്‌ ചന്ദ്രശേഖർ വന്നിരുന്നേൽ അവസ്ഥ മാറിയേനെയെനെ . പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂർണ്ണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന് കോൺഗ്രസ് നേത‍ൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേര്‍ന്നത്. ഈ ക്യാമ്പിൽ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. എടുത്ത തീരുമാനം നടപ്പാക്കാൻ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവും. ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാൽ അങ്ങനെ ചെയ്യാം . താൻ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ്”- കെ മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles