Categories: Kerala

കേരളത്തിന്‍റെ കാക്കിയണിഞ്ഞ നായികയ്ക്ക് ആരവങ്ങളില്ലാതെ ഇന്ന് പടിയിറക്കം

തിരുവനന്തപുരം: ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ഇന്ന് ആരവങ്ങളില്ലാത്ത പടിയിറക്കം. സാധാരണ കുടുംബത്തില്‍ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയര്‍ന്ന്, ഇന്ത്യന്‍ പോലീസ് സര്‍വീസിലെത്തി മലയാളി പെണ്‍കുട്ടികള്‍ക്ക് കണ്ടുപഠിക്കാനുള്ള പാഠമായി മാറിയ കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പിയാണ് ആര്‍.ശ്രീലേഖ.

1987ല്‍ ഇരുപത്തിയാറാം വയസില്‍ ശ്രീലേഖ ഐ.പി.എസ് നേടിയപ്പോള്‍ അതൊരു പുതിയ ചരിത്രവും റെക്കോഡുമായിരുന്നു. കേരളത്തിലെ ആദ്യ ഐ.പി.എസുകാരി. സ്ത്രീയെന്ന പ്രതിബന്ധങ്ങള്‍ മറികടന്ന്, മൂന്നു ജില്ലകളില്‍ പൊലീസിനെ നയിച്ചു. സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷക, ഇന്റലിജന്‍സ് മേധാവി, ജയിലുകളുടെ ആദ്യ വനിതാ മേധാവി അങ്ങനെ ഏല്‍പ്പിച്ച പദവികളിലൊക്കെ തിളങ്ങി ഫയര്‍ഫോഴ്സ് മേധാവിയായാണ് ശ്രീലേഖ പടിയിറങ്ങുന്നത്. ഇതിനിടെ, സാമൂഹ്യസേവനത്തിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും തിളങ്ങി. ഐ.പി.എസ് അസോസിയേഷന്‍ അദ്ധ്യക്ഷ കൂടിയാണ് ശ്രീലേഖ.

എന്നാൽ പതിനാറാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട ശ്രീലേഖ, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കരുത്താര്‍ജ്ജിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പാട്ട്,നാടകം, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയിലെ താരമായിരുന്നു. തിരുവനന്തപുരം വനിതാകോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഇഗ്‌നോയില്‍ നിന്ന് എം.ബി.എ എന്നിവ നേടി. ആദ്യം വിദ്യാധിരാജ കോളേജില്‍ അദ്ധ്യാപികയായിരുന്നു. രാജിവച്ച്‌ റിസര്‍വ് ബാങ്കില്‍ ജോലിചെയ്യവേ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ഐ.എ.എസായിരുന്നു മോഹമെങ്കിലും കാക്കിയണിയാനായിരുന്നു യോഗം. പീഡിയാട്രിക് സര്‍ജന്‍ ഡോ.സേതുനാഥാണ് ഭര്‍ത്താവ്, മകന്‍ ഗോകുല്‍നാഥ്.

1988ല്‍ കോട്ടയത്ത് എ.എസ്.പിയായി, 1991ല്‍ ആദ്യ വനിതാ എസ്.പിയായി തൃശൂരില്‍. വിജിലന്‍സിലായിരുന്നപ്പോള്‍ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍ എം.ഡിയായി. നാലുവര്‍ഷം സി.ബി.ഐയിലും തിളങ്ങി. വിജിലന്‍സ് അഡീഷണല്‍ ഡി.ജി.പിയായിരിക്കെ, കണ്‍സ്യൂമര്‍ഫെഡിലെ കോടികളുടെ അഴിമതി കണ്ടെത്തി. 2014ല്‍ ഗതാഗത കമ്മിഷണറായിരിക്കെ, റോഡ് അപകടനിരക്കില്‍ റെക്കോര്‍ഡ് കുറവുണ്ടാക്കി. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ റോഡ് സുരക്ഷാ ഹെക്കാത്തോണ്‍ ശ്രദ്ധേയമായിരുന്നു.

സ്ത്രീസുരക്ഷയ്ക്കുള്ള പോലീസിന്റെ നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായിരുന്നു. നിര്‍ഭയ പദ്ധതിക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കാതിരുന്നപ്പോള്‍ അതിനെതിരെയും ശ്രീലേഖ ശക്തമായി രംഗത്തെത്തിയിരുന്നു. നിര്‍ഭയ പദ്ധതി കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരു ജിഷ ഉണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായം തുറന്നു പറഞ്ഞു. കാക്കിക്കുള്ളിലെ കലാകാരി കൂടിയാണ് ശ്രീലേഖ. എഴുത്തും പാട്ടും നാടകവുമെല്ലാം വഴങ്ങും. മൂന്ന് കുറ്റാന്വേഷണങ്ങളടക്കം പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീലേഖയുടെ പോലീസിലെ അനുഭവകഥകള്‍ പിന്നീടുവന്ന വനിതാ ഉദ്യോഗസ്ഥര്‍ക്ക് പാഠമായി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഫെലോഷിപ്പടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

7 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

8 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

8 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

9 hours ago