തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ യോഗ്യരായവരുണ്ടെങ്കിൽ ഫോം പൂരിപ്പിച്ച് പേര് ചേർക്കാനാകും. പുതുതായി ചേർക്കാനുള്ളവരും പ്രവാസികളായവരും ഫോം – 6എ പൂരിപ്പിച്ച് നൽകണം. കരട് പട്ടികയിലുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. എഎസ്ഡി ആയവരെ (ആബ്‌സന്റ്, ഷിഫ്റ്റഡ്, ഡിലീറ്റഡ്) നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.
പട്ടികയുടെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍-6,49,885, കണ്ടെത്താനാകാത്തവര്‍ – 6,45,548, സ്ഥലം മാറിയവര്‍ 8,21,622.

