Sunday, May 19, 2024
spot_img

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 3 മലയാളികൾ: ക്യാപ്റ്റൻ മലയാളിയെന്ന് സൂചന

ലണ്ടൻ: ഇറാൻ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ മൂന്ന് മലയാളികളുള്ളതായി സൂചന . കൊച്ചി കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിൽ ഉള്ളതായി ബന്ധുക്കളെ കപ്പൽ കമ്പനി വിവരം അറിയിച്ചു. കപ്പലിന്‍റെ ക്യാപ്റ്റൻ കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്നും വിവരമുണ്ട് .

കപ്പൽ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരും ഇറാൻ ഭരണകൂടവും തമ്മിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയിലാണ് പുതിയ വിവരം പുറത്തു വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

അതേസമയം കപ്പലിലുള്ള 18 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ഇവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇന്നലെ ഇറാന്‍ കണ്ടുകെട്ടിയത്. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന്

ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്. ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. സ്റ്റെന ബൾക്ക് എന്ന കമ്പനിയാണ് കപ്പലിന്‍റെ ഉടമസ്ഥർ.

Related Articles

Latest Articles