Tuesday, September 29, 2026

കെവിന്‍ വധക്കേസില്‍ ശിക്ഷ മറ്റന്നാള്‍, നീനുവിന്‍റെ പിതാവിനെ വെറുതെ വിട്ടു

കോട്ടയം- സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലക്കേസായ കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാര്‍.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ കുറ്റക്കാരെ കണ്ടെത്തിയത്. നീനുവിന്‍റെ പിതാവ് ഉള്‍പ്പെടെ കേസിലെ നാല് പ്രതികളെ കോടതി വെറുതെ വിട്ടു.വധശിക്ഷ അടക്കം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍.കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ദുരഭിമാനകൊല കേസാണെന്നും കോടതി നിരീക്ഷിച്ചു.കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി മറ്റന്നാള്‍ വിധിക്കും.കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികളാണ് ഉള്ളത്.മെയ് 27 നാണ് കെവിന്‍റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയിൽ കണ്ടെത്തിയത്.

Related Articles

Latest Articles