Sunday, January 11, 2026

കെവിന്‍ വധക്കേസ്: ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റെ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക. പുനലൂര്‍ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും.

Related Articles

Latest Articles