ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് ചാപ്റ്റര്‍ ടുവിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ നടി മാലാ പാര്‍വതിയാണ് മാളവിക അവിനാഷിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്.അതുപോലെ ശങ്കര്‍ രാമകൃഷ്ണനാണ് മിഴിവോടെ ചിത്രം മലയാളം പതിപ്പ് ഒരുക്കിയതെന്ന് മാലാ പാര്‍വതി പറയുന്നു. കൂടാതെ രവീണ ഠണ്ഡന് വേണ്ടി ശബ്ദം നല്‍കിയതാരാണെന്നും മാല പാര്‍വതി ചോദിക്കുന്നു
മാല പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെയാണ്;
പ്രിയ സുഹൃത്തുക്കളെ, കെജിഎഫ് ടുവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എന്റെ ശബ്ദം കേട്ട് പലരും മെസേജ് അയക്കുന്നുണ്ട്. എല്ലാവരോടും നന്ദി, എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ പ്രിയ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ് ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്. അതിമനോഹരമായ തിരക്കഥ കൊണ്ടും അതിന് ചേരുന്ന ശബ്ദങ്ങളുമെല്ലാം ചേര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കെജിഎഫിനെ മികവോടെ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹം ഒറ്റയ്ക്ക് മലയാളം പതിപ്പിനെ മറ്റൊരു തലത്തില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും പ്രതിബദ്ധതയും എടുത്തുപറയേണ്ടതാണ്. ഉദാഹരണത്തിന് രവീണ ഠണ്ഡന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അതിന്റെ മന്ത്രികമായ ഒരു എഫക്റ്റ് ഉണ്ടായിരുന്നു.
പൊതുവെ ഒറിജിനല്‍ വേര്‍ഷന്‍ കാണാനാണ് എനിക്കിഷ്ടം എന്നാല്‍ ഇപ്പോള്‍ മലയാളം പതിപ്പിന് വേണ്ടിയും കാത്തിരിക്കുകയാണ്. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും.
അതേസമയം നടി ലെനയാണ് രവീണയ്ക്ക് ശബ്ദം നല്‍കിയതെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നു. ലെനയുടെ ശബ്ദം രവീണയുടെ കഥാപാത്രത്തിന് കരുത്തു നല്‍കുമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

