Tuesday, December 16, 2025

ഇന്ത്യൻ ബോക്സ് ഓഫീസിൽ കെജിഫ്2 ആറാടുകയാണ്; 6 ദിവസത്തില്‍ കെജിഎഫ് 2 നേടിയത് 666 കോടി

ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് കെജിഎഫ്2 മുന്നോട്ട് പോകുന്നത്.കുട്ടികളും കുടുംബങ്ങളും കോവിഡിന്റെ പേടിയൊക്കെ മറന്ന് തീയേറ്ററുകളിലേക്ക് ഇരച്ചുകയറുന്ന കാഴ്ചയാണ് കാണുന്നത് . ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു പടം കൊവിഡ് കാലത്തിന് ശേഷം ഉണ്ടായിട്ടുണ്ടോ എന്നത് സംശയം തന്നെയാണ്.തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്‌ഫുള്‍ ഷോകള്‍ കൊണ്ട് നിറയുകയാണ് ചിത്രം.ലോകമെമ്ബാടും 6 ദിവസം കൊണ്ട് കെജിഎഫ് 2 നേടിയത് 666 കോടി രൂപയാണ് .

രാജമൗലി കാത്തുസൂക്ഷിച്ചിരുന്ന റെക്കോര്‍ഡ് കെജിഎഫ് 2ലൂടെ പ്രശാന്ത് നീല്‍ കൊണ്ടുപോയിരിക്കുകയാണ്‌. രാജമൗലിയുടെ ചിത്രങ്ങളായ ബാഹുബലി 6 ദിവസം കൊണ്ട് 650 കോടിയും ആര്‍ആര്‍ആര്‍ 6 ദിവസം കൊണ്ട് 658 കോടിയുമാണ് നേടിയത്. എന്നാൽ ആ റെക്കോര്‍ഡാണ് ഇപ്പോള്‍ കെജിഎഫ് 2 തിരുത്തിക്കുറിച്ചിരിക്കുന്നത് .

Related Articles

Latest Articles