Sunday, May 19, 2024
spot_img

ഉത്തര്‍ പ്രദേശില്‍ ഇനി ഖാദി സ്‌കൂള്‍ യൂണിഫോം: നിര്‍ണായക തീരുമാനവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഖാദി തുണിയിലുള്ള യൂണിഫോമാണ് ധരിക്കേണ്ടതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായിരിക്കും ഖാദി സ്‌കൂള്‍ യൂണിഫോം നടപ്പിലാക്കുക. കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്‌സ്വാള്‍ പറഞ്ഞു.

ആണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ട്രൗസറും പിങ്ക് ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള പാവാടയും പിങ്ക് നിറത്തിലുള്ള ടോപ്പുമാണ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം.

Related Articles

Latest Articles