Wednesday, May 1, 2024
spot_img

ബിന്ദ്രൻവാലയുടെ മരുമകനും ഫിനിഷ്! ഖാലിസ്ഥാൻ ഭീകരൻ ലഖ്‌ബീർ സിങ് റോഡ് മരിച്ച നിലയിൽ: ഇല്ലാതായത് പാകിസ്ഥാനിൽ ഒളിച്ചിരുന്ന് ഐ എസ് ഐ ക്കൊപ്പം ചേർന്ന് ഇന്ത്യയിൽ ആയുധക്കടത്ത് നടത്തിയ ഭീകരൻ

നിരോധിത ഭീകര സംഘടനകളായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെയും ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെയും ഉന്നത നേതാവ് പാകിസ്ഥാനിൽ മരിച്ചനിലയിൽ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കുപ്രസിദ്ധ ഖാലിസ്ഥാനി ഭീകരൻ ജർണൈൽ സിംഗ് ബിന്ദ്രൻവാലയുടെ അനന്തിരവൻ ലഖ്‌ബീർ സിംഗ് റോഡ് ആണ് മരിച്ചത്. പാകിസ്ഥാനിൽ ഒളിച്ചിരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ പാക് ചാര സംഘടനയായ ഐ എസ് ഐ യുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇയാൾ. പഞ്ചാബിൽ ഭീകരപ്രവർത്തനം നടത്തുന്നതിനും രാഷ്ട്രീയ നേതാക്കളെയും മറ്റും വകവരുത്തുന്നതിനും അതിർത്തിക്കപ്പുറത്ത് നിന്നുള്ള ആയുധക്കടത്തിന് നേതൃത്വം നൽകിയ ഭീകരനാണ് ഇയാൾ. 72 കാരനായ ലഖ്‌ബിറിന്റെ മരണം സഹോദരൻ ജസ്ബിർ സിംഗ് റോഡ് ആണ് സ്ഥിരീകരിച്ചത്.

സ്വവസതിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു ലഖ്‌ബീർ. ഗുരുതരമായ പ്രമേഹരോഗം ബാധിച്ചിരുന്നു. ലഖ്‌ബീറിന്റെ ഭാര്യയും മക്കളും കാനഡയിലാണ്. ഇന്ത്യയിലെ പഞ്ചാബിലാണ് ലഖ്‌ബീറിന്റെ ജനനം. തീവ്രവാദക്കേസുകളിൽ പിടികിട്ടാപ്പുള്ളിയായതോടെ ആദ്യം ദുബായിലേക്ക് കടന്നു. പിന്നീട് അവിടെനിന്നും പാകിസ്ഥാനിലേക്ക് കടക്കുകയും ചെയ്‌തു. കുടുംബം കാനഡയിൽ സ്ഥിരതാമസമാക്കി. 19 ഭീകരർക്കൊപ്പം 2002 ൽ ഇന്ത്യ വിട്ടുകിട്ടണം എന്ന് പാകിസ്ഥാനിലേക്ക് ആവശ്യപ്പെട്ട ഭീകരനാണിയാൾ.

യു എ പി എ നിയമം അനുസരിച്ച് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇയാൾ നേതൃത്വം നൽകിയിരുന്ന ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുണ്ട്. ഇന്ത്യയ്ക്ക് പുറമെ യു കെ യും സംഘടനയെ നിരോധിച്ചിട്ടുണ്ട്. നിരോധനത്തിന് പിന്നാലെ സിഖ് ഫെഡറേഷൻ യു കെ എന്ന പേരിൽ സംഘടനയുടെ പേര് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles