Saturday, January 3, 2026

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ; സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക്

ദില്ലി: ഇന്ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ എംപിമാർക്ക് ബോംബ് ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ ഭീകരർ. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ഖലിസ്ഥാൻ ഭീകരവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണി മുഴക്കിയത്. സിപിഎം രാജ്യസഭാ എംപിമാരായ എ.എ റഹീമിനും വി ശിവദാസിനുമാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാന് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ എംപിമാർ വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് ജിഒകെ പട്വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടൻ എംപിമാർ ദില്ലി പോലീസിനെ വിവരം കൈമാറി. ഉദ്യേഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തി.

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം തുടങ്ങിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു സംഘം ആളുകൾ പുകയാക്രമണം നടത്തിയിരുന്നു. പിന്നാലെ പാർലമെന്റിന്റെ സുരക്ഷാ ചുമതല കഴിഞ്ഞ മെയിൽ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു. പുതിയ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles