നവംബർ 2023-ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഗ്ലോബൽ കൺവൻഷന്റെ ശുഭാരംഭം കുറിച്ചുകൊണ്ടുള്ള പ്രത്യേക സംഗമം മാർച്ച് 26ന് നടക്കും. മിസൗറി നഗരത്തിലെ സെന്റ് ജോസഫ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ KHNA നടത്തുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചയും 2023 ഗ്ലോബൽ കൺവൻഷൻ സംബന്ധിച്ച തയ്യാറെടുപ്പുകളും അവലോകനം ചെയ്യും.
— Tatwamayi News (@TatwamayiNews) March 25, 2022
വിവിധ ഹിന്ദുസംഘടനകളെ അണിനിരത്തി ഹിന്ദുപാർലമെന്റ് സമ്മേളനം, ആധ്യാത്മിക ഫോറം, ക്ഷേത്ര തന്ത്രിമാരേയും പരിപാലകരേയും ഒരു കുടകീഴിൽ എത്തിക്കുന്ന ടെബിൾ ബോർഡ് തുടങ്ങിയ KHNA പദ്ധതികളെ കുറിച്ചുള്ള വിശദമായ ചർച്ചകളും വിശിഷ്‌ടാതിഥികളും പ്രമുഖർ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക സംഗമവും നടക്കും.
2001-ൽ സ്ഥാപിതമായ KHNA അമേരിക്കൻ മലയാളികളുടെ ഏറ്റവും പ്രമുഖ സംഘടനയും ഹിന്ദുസമൂഹത്തിന്റെ ആധ്യാത്മിക ഭൗതിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിശാലമായ വേദിയുമാണ്.

