Saturday, December 27, 2025

കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത: അനേഷ്വണം ആരംഭിച്ചു

തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്‍(44) ഇന്നലെ രാത്രിയാണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്. ശരീരത്തില്‍ കണ്ട വെട്ടേറ്റ പാടുകളാണ് ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നതിന് കാരണം.

കച്ചവടക്കാരനായ മണികണ്ഠന്‍ മഹാദേവേശ്വരത്തുള്ള ചന്തയില്‍ നിന്നും ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ അയാളുടെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് സമീപവാസികളാണ് മണികണ്ഠനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകൾ ഉണ്ടായിരിന്നു. അപകട സമയത്ത് സംശയാസ്പദമായ രീതിയില്‍ സംഭവ സ്ഥലത്തു കണ്ട വാഹനത്തിന്റെ സിസിടിവി ദ്യശ്യം പൊലീസിനു ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട കേസന്വേഷണം പുരോഗമിക്കുന്നു.

Related Articles

Latest Articles