Sunday, May 5, 2024
spot_img

വാഹനാപകടം: പ്രമുഖ തെലുങ്ക് നടിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവെ

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍Gayathri മരിച്ചു. 26 വയസായിരിന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്.

ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.ഇതു കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ​

Related Articles

Latest Articles