Sunday, May 19, 2024
spot_img

ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു: തീരുമാനം കളക്‌ടർമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ |tanker-lorry-protest-withdrawn-collector

കൊച്ചി: എറണാകുളത്തെ ടാങ്കര്‍ ലോറി അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെ സമരമാണ്, ജില്ലാ കലക്ട‍ര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

13 ശതമാനം ടാക്‌സ് നല്‍കാന്‍ ഉത്തരവ് വന്നതിനു ശേഷമാണ് അനിശ്ചിതകാല സമരത്തിലേക്ക് കമ്പനികൾ നീങ്ങിയത്. രണ്ട് കമ്പനികളുടെ 600 ഓളം ടാങ്കര്‍ ലോറികളാണ് അനിശ്ചിതകാല സമരം നടന്നത്. സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ പമ്പുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്തിലായി. സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവയുടെയും വിതരണവും തടസ്സപ്പെട്ടിരുന്നു.

ജിഎസ്ടി അധികൃതരില്‍ നിന്നും ലോറി ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിനെ തുടർന്നാണ് സമരം പിന്‍വലിക്കാന്‍ തയ്യാറായത്. സര്‍വീസ് ടാക്സ് 13 ശതമാനം അടക്കാന്‍ കഴിയില്ല, കരാര്‍ പ്രകാരം എണ്ണ കമ്പനികൾക്കാണ് ടാക്സ് നല്‍കേണ്ടതെന്നും ലോറി ഉടമകള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി

Related Articles

Latest Articles