കൊച്ചി: തൃക്കാക്കര തെരുവ് നായ്‌ക്കളെ കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തൃക്കാക്കര നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരമാണ് നായ്ക്കളെ കൊന്നതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.
അന്വേഷണം നടത്താൻ ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഇവരെ ചോദ്യം ചെയ്യും. കഴിഞ്ഞ വെളളിയാഴ്ചയാണ് തെരുവുനായകളെ കൂട്ടത്തോടെ പിടികൂടി കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. നഗരസഭയുടെ നിര്‍ദേശപ്രകാരമാണ് നായകളെ പിടികൂടി വിഷം കുത്തിവെച്ചതെന്ന് കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥനെതിരെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയതോടെ ഭരണസമിതി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സംഭവത്തെകുറിച്ച് നഗരസഭയും അന്വേഷണം നടത്തുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

