Friday, May 3, 2024
spot_img

അട്ടിമറി ശീലമാക്കി മലയാളി താരം കിരണ്‍ ജോര്‍ജ് !തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം കിരണ്‍ ജോര്‍ജ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിൽ ലോക 26-ാം നമ്പര്‍ താരമായ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് കിരണ്‍ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.

ലോകറാങ്കിങ്ങില്‍ നിലവില്‍ കിരണ്‍ 59-ാം റാങ്കിലുള്ള കിരൺ കേവലം 39 മിനിറ്റുകൾ കൊണ്ടാണ് വിജയം നേടിയെടുത്തത്. സ്‌കോര്‍: 21-11, 21-19. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയറെയാണ് കിരൺ അട്ടിമറിച്ചിരുന്നു. ആദ്യ റൗണ്ടില്‍ ലോക ഒന്‍പതാം നമ്പര്‍ താരവും നിലവിലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ കിരണ്‍ അട്ടിമറിച്ചിരുന്നു.

അതെസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അഷ്മിത ചാലിയയും ഒളിമ്പിക് മെഡല്‍ ജേതാവും ടൂർണമെന്റിലെ ഉറച്ച മെഡൽ പ്രതീക്ഷയുമായ സൈന നേവാളും പരാജയപ്പെട്ടു. ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഹി ബിശ് ജിയാവോയോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 21-11, 21-14. അഷ്മിതയെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ കരോളിന മാരിനാണ് കീഴടക്കിയത്. സ്‌കോര്‍: 21-17, 21-13. ഇതോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകള്‍ അസ്തമിച്ചു.

Related Articles

Latest Articles