Friday, May 3, 2024
spot_img

സീസണിൽ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു;പിന്നാലെ അയാക്‌സിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞ് എഡ്വി‍ൻ വാൻഡർ സാർ

ആംസ്റ്റർഡാം : ഡച്ച് ക്ലബ് അയാക്‌സിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞ് മുൻ വിഖ്യാത ഗോൾകീപ്പർ എഡ്വി‍ൻ വാൻഡർ സാർ. ഡച്ച് ലീഗ് സീസണിൽ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യൂറോപ്പിന്റെ ടാലന്റ് ഹബ് എന്ന് എക്കാലവും വിളിപ്പേരുള്ള അയാക്സിന്റെ ഈ സീസണിലെ പ്രകടനത്തിൽ ആരാധകരും അത്ര സന്തുഷ്ടരായിരുന്നില്ല.

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെയും അയാക്സിന്റെയും നെതർലൻഡ്സ് ദേശീയ ടീമിന്റെയുമെല്ലാം ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന വാൻഡർ സാർ 2012ലാണ് ക്ളബിന്റെ ബോർഡ് അംഗമായത്.

Related Articles

Latest Articles