Thursday, November 26, 2026

അന്യസംസ്ഥാനങ്ങൾക്ക് പിന്നാലെ കിറ്റെക്‌സിന് ശ്രീലങ്കയില്‍ നിന്നും ക്ഷണം; പൂർണ്ണ പിന്തുണ നൽകും; മികച്ച സൗകര്യങ്ങള്‍ ഒരുക്കാമെന്നും വാഗ്‌ദാനം

തിരുവനന്തപുരം: സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച്‌ കേരളത്തിലെ നിക്ഷേപനടപടികളില്‍ നിന്ന് പിന്‍വാങ്ങിയ വ്യവസായ കമ്പനി കിറ്റെക്സിന് ശ്രീലങ്കയില്‍ നിന്ന് ക്ഷണം എത്തിയിരിക്കുന്നു. കിറ്റെക്സിന്‍റെ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്ക പിന്തുണ അറിയിച്ചുകൊണ്ടാണ് അങ്ങോട്ടേക്കുള്ള ക്ഷണം നൽകിയത്.

കമ്പനിയ്ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. ചര്‍ച്ചയ്ക്കായി ദുരൈ സാമി ശ്രീലങ്കയില്‍ നിന്ന് കൊച്ചിയിലെത്തിയിരുന്നു.

അതേസമയം തെലങ്കാനയുമായുള്ള 1000 കോടിയുടെ നിക്ഷേപത്തിന്റെ പ്രാഥമിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles