Thursday, June 13, 2024
spot_img

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിൽ വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്. കഴിഞ്ഞ ജൂലൈ 20നാണ് ദാരുണ സംഭവം നടന്നത്. ഒമ്പത് അംഗങ്ങളാണ് കുടുംബത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. ഒരാള്‍ ഇന്നും മരിച്ചു.

തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുന്നത്. ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ചോര്‍ച്ചയുടെ ഗന്ധം പുറത്തെത്തിയതോടെ അയല്‍വാസികളില്‍ ഒരാള്‍ വിവരം ഇവരെ അറിയിക്കാനായി കതകില്‍ തട്ടി. എന്നാൽ ഉറക്കമെണീറ്റ തൊഴിലാളികളില്‍ ഒരാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജദേജ പറഞ്ഞു. തുടർന്ന് വിവരം അറിയിക്കാനെത്തിയ അയല്‍വാസികള്‍ക്കും പരിക്കേറ്റു. എല്ലാവരും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ഗുജറാത്തിലേക്ക് ജോലിക്ക് എത്തിയവരാണ്. എല്ലാവരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles