Sunday, May 19, 2024
spot_img

വികസനത്തിന്റെ വിമാനത്തേരിലേറി തെലങ്കാന: കിറ്റെക്‌സ് എം.ഡിയുമായി ഇന്ന് ചര്‍ച്ച

കിറ്റെക്‌സ് എം.ഡിയും സഹപ്രവര്‍ത്തകരും ഇന്ന് തെലങ്കാനാ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ ഉപേക്ഷിച്ച പദ്ധതികള്‍ തെലങ്കാനയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചായിരിക്കും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. തെലങ്കാന സര്‍ക്കാര്‍ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം
ഹൈദരാബാദിലേക്ക് പോകുന്നത്.

സംസ്ഥാന വ്യവസായ മന്ത്രി കെ.ടി.രാമറാവു നേരിട്ടാണ് കിറ്റെക്‌സിനെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ വ്യവസായികള്‍ പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ പറിച്ച് നടുന്നതിനെ കുറിച്ച് കേരളത്തിലെ വിപ്ലവ നേതാക്കള്‍ ഇനിയും ബോധവാന്‍മാരായിട്ടില്ല. സംസ്ഥാനത്ത് ഒരു വ്യവസായസ്ഥാപനം തുടങ്ങുന്നതിനേക്കാള്‍ പൂട്ടിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഇവര്‍ ഇതെങ്കിലും കണ്ട് ഒരു പാഠം
പഠിക്കുമെന്ന് വിശ്വസിക്കാന്‍ തരമില്ല.

ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമെല്ലാം മലയാളി വ്യവസായികള്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് എങ്ങനെയെന്ന് സഖാക്കള്‍ തെലങ്കാനയെ കണ്ട് പഠിക്കട്ടെ. ഒരു കാര്യം മറക്കരുത് തെലങ്കാന നിങ്ങളുടെ പഴയ വിപ്ലവ നേതാക്കളുടെ രണഭൂമിയായിരുന്നു.

Related Articles

Latest Articles