Friday, May 3, 2024
spot_img

ഇടത് എം എൽ എമാർ തന്നെ ആക്രമിച്ചെന്ന് കെ കെ രമ ;നിയമസഭയ്ക്കുള്ളിലെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എം എൽ മാരും ഭരണപക്ഷ എം എൽമാരും തമ്മിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയാണ് അരങ്ങേറിയത്.വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും എംഎല്‍എ കെ കെ രമ വ്യക്തമാക്കി.സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്.സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.

അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു.ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്.സമാധാനപരമായി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ ഭരണപക്ഷം പ്രകോപ്പിക്കുകയായിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു.

Related Articles

Latest Articles