Tuesday, May 21, 2024
spot_img

പ്രതിപക്ഷത്തിന്റെ നട്ടെല്ല് വെറും വാഴപ്പിണ്ടിയെന്ന് മുഹമ്മദ് റിയാസ്; മാനേജ്‌മന്റ് ക്വാട്ടയിൽ മന്ത്രിയായവർ മിണ്ടേണ്ടന്ന് വി ഡി സതീശൻ; സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഭരണ പ്രതിപക്ഷ എംഎൽഎ മാർ തമ്മിൽ കയ്യാങ്കളി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ ചോദ്യങ്ങളോ ചർച്ചയോ അനുവദിക്കാതെയുള്ള ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിനെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ചർച്ചകളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നു എന്ന് ആരോപിച്ച പ്രതിപക്ഷത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ വലിയ പ്രതിഷേധം സൃഷ്ടിച്ചു. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന അടിയന്തിര പ്രമേയം അനുവദിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. വാഴപ്പിണ്ടി കൊണ്ടുള്ള നട്ടെല്ലുള്ളവർ പറയുന്നത് സ്പീക്കർ കേൾക്കരുത് എന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. മാനേജ്‌മന്റ് കോട്ടയിൽ നിയമസഭയിലേക്കും മന്ത്രി മന്ദിരത്തിലേക്കും എത്തിയ ആളാണ് റിയാസ് തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ എംഎൽഎ മാർ ഒത്തുകളിയാരോപിച്ച് സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചു. ഓഫീസിലേക്ക് കയറാൻ സാധിക്കാത്ത സ്പീക്കറെ സഹായിക്കാൻ ഭരണപക്ഷ എം എൽ എ മാർ എത്തിയതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. വാച്ച് ആൻഡ് വാർഡും, ഭരണപക്ഷ എം എൽ എ മാരും പ്രതിപക്ഷ എംഎൽഎ മാരെ നേരിട്ടു. കയ്യാങ്കളിയിൽ കെ കെ രമ ഉൾപ്പെടെ നിരവധി എം എൽ എ മാർക്ക് പരിക്കേറ്റു.

ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി ആശുപത്രിയിലെത്തിച്ചു. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു.

Related Articles

Latest Articles