Tuesday, June 18, 2024
spot_img

ഉദ്ഘാടന വേദിയിൽ കെ.കെ രമ കുഴഞ്ഞു വീണു; ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കുന്നംകുളത്ത് ഉദ്ഘാടന വേദിയിൽ വെച്ച് കെ.കെ രമ എംഎൽഎയ്‌ക്ക് ശരീര തളർച്ച അനുഭവപ്പെട്ടു. തുടർന്ന് വേദിയിൽ കുഴഞ്ഞു വീണ കെ.കെ രമയെ സമീപത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യാത്രാ ക്ഷീണമാണ് ശരീരം തളരാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കുന്നംകുളത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻറയും റവല്യൂഷണറി മഹിളാ ഫേഡറേഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ രമ. ഉദ്ഘാടന പരിപാടി നടക്കുന്നതിനിടെയാണ് എം.എൽഎയ്‌ക്ക് വേദിയിൽ വെച്ച് ശാരിരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

Related Articles

Latest Articles