തിരുവനന്തപുരം: ഏഷ്യയിലെ നോബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം നിരസിച്ച് മുൻ ആരോഗ്യമന്ത്രിയും, എംഎൽഎയുമായ കെ.കെ ശൈലജ. സിപിഎം അനുമതി നൽകാത്തതിനെ തുടർന്നാണ് ശൈലജ പുരസ്‌കാരം നിരസിച്ചത്. സംഭവം വലിയ വിവാദാമിയിരിക്കുകയാണ്.
കൊറോണ വ്യാപന കാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്നു കെ.കെ ശെെലജ. ഈ കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം എന്നാണ് വിവരം. എന്നാൽ കൊറോണ പ്രതിരോധം കൂട്ടായ പ്രവർത്തണം ആണെന്നായിരുന്നു പാർട്ടി പറഞ്ഞത്. ഇതേ തുടർന്നാണ് ശൈലജ പുരസ്‌കാരം വേണ്ടെന്നുവച്ചത്.
ഫിലിപ്പൈൻസ് ഭരണാധികാരിയായ രമൺ മഗ്‌സസെയുടെ ഓർമ്മയ്‌ക്കായി ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മഗ്‌സസെ അവാർഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരെ രമൺ മഗ്‌സസെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതും പുരസ്‌കാരം വാങ്ങാൻ അനുമതി നിഷേധിച്ചതിനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മഗ്‌സസെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…