Saturday, May 18, 2024
spot_img

മഗ്‌സസെ പുരസ്‌കാരം നിരസിച്ച് കെ.കെ ശൈലജ; ഒറ്റയ്ക് പുരസ്കാരം വാങ്ങാൻ വിലക്കി സിപിഎം

തിരുവനന്തപുരം: ഏഷ്യയിലെ നോബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം നിരസിച്ച് മുൻ ആരോഗ്യമന്ത്രിയും, എംഎൽഎയുമായ കെ.കെ ശൈലജ. സിപിഎം അനുമതി നൽകാത്തതിനെ തുടർന്നാണ് ശൈലജ പുരസ്‌കാരം നിരസിച്ചത്. സംഭവം വലിയ വിവാദാമിയിരിക്കുകയാണ്.

കൊറോണ വ്യാപന കാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്നു കെ.കെ ശെെലജ. ഈ കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം എന്നാണ് വിവരം. എന്നാൽ കൊറോണ പ്രതിരോധം കൂട്ടായ പ്രവർത്തണം ആണെന്നായിരുന്നു പാർട്ടി പറഞ്ഞത്. ഇതേ തുടർന്നാണ് ശൈലജ പുരസ്‌കാരം വേണ്ടെന്നുവച്ചത്.

ഫിലിപ്പൈൻസ് ഭരണാധികാരിയായ രമൺ മഗ്‌സസെയുടെ ഓർമ്മയ്‌ക്കായി ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മഗ്‌സസെ അവാർഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരെ രമൺ മഗ്‌സസെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതും പുരസ്‌കാരം വാങ്ങാൻ അനുമതി നിഷേധിച്ചതിനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മഗ്‌സസെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

Related Articles

Latest Articles