Saturday, May 18, 2024
spot_img

ആഭ്യന്തര കലാപം, പ്രകൃതി ക്ഷോഭം, യുദ്ധ പ്രഖ്യാപനം ! അടിയന്തിരാവസ്ഥ എന്നാൽ ഇതോ ? ഇന്ദിര ഗാന്ധി സർക്കാർ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നിൽ ?

ഒരു രാജ്യത്തിന്റെ ഭരണ സംവിധാനത്തെയോ രാഷ്ട്രീയ – സാമൂഹ്യ ക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചെക്കാവുന്ന, അവിചാരിതമായി സംഭവിക്കുന്നതും അടിയന്തിര പരിഹാരം ആവശ്യമായതുമായ സന്നിഗ്ദ്ധ ഘട്ടത്തിൽ ഒരു രാജ്യത്തെ ഭരണകൂടം രാജ്യത്തെ ‘ഭരണഘടനയനുസരിച്ചു’ ഭരണ സംവിധാനം താത്കാലികമായി റദ്ദു ചെയ്തു, പൗരരുടെയും ഭരണസംവിധാനത്തിന്റെയും അവകാശങ്ങളിൽ മാറ്റം വരുത്തി പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പര്യാപ്തമാക്കുന്നതിനു അടിയന്തിരാവസ്‌ഥ എന്ന് പറയുന്നു… ആഭ്യന്തര കലാപം, പ്രകൃതി ക്ഷോഭം, യുദ്ധ പ്രഖ്യാപനം മുതലായവയെ തുടർന്നാണ് സാധാരണ അടിയന്തിരാവസ്‌ഥ പ്രഖ്യാപിക്കുന്നത്….

ശരിക്കും അടിയന്തിരാവസ്ഥ എന്താണ് എന്ന് ചോദിച്ചാൽ മേല്പറഞ്ഞതാണ് അതിനുത്തരം… ഇന്ന്, ജൂൺ 25 ന് ഇന്ദിര ഗാന്ധി സർക്കാർ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് 48 വർഷം ആകുന്ന വേളയിൽ, നമ്മൾ എല്ലാവരും ചിന്തിക്കേണ്ടതല്ലേ എന്തിനായിരുന്നു ആ പ്രഖ്യാപനം എന്ന്???? മേല്പറഞ്ഞവയിൽ ഏതെങ്കിലും കാരണം ഉണ്ടായിരുന്നോ അന്ന് രാജ്യത്ത്??? അതും 1975 ജൂൺ 25 അർദ്ധരാത്രി മുതൽ അടുത്ത ഇലക്ഷൻ വരുന്ന 1977 മാർച്ച്‌ 21 വരെ ഉള്ള 21 മാസം നീണ്ട കാലഘട്ടത്തിൽ എന്തായിരുന്നു ഭാരതത്തിനു ഉണ്ടായിരുന്ന അടിയന്തിര ആഭ്യന്തര പ്രശ്നം??? ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചത് എന്തിനായിരുന്നു???ഇന്ദിര ഗാന്ധിക്ക് ഉത്തരവുകൾ പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് കാരണം നൽകപ്പെട്ടു .

ഇന്ദിരയ്ക്ക് ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ – അതിന്റെ അടിസ്ഥാന ഘടന – ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്ന സുപ്രീം കോടതി വിധി രാജ്യത്തിന് രക്ഷയായി.

1971 ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരക്കെ അഴിമതിയും കൃത്രിമവും കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിക്ക് എതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുക്കുന്നു…ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു… ഗൗരവമേറിയ കുറ്റങ്ങളിൽ ശിക്ഷ നൽകാതെ താരതമ്യേനെ നിസ്സാരമായ കാര്യങ്ങൾക്ക് കോടതി ശിക്ഷ വിധിച്ചു… ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചു… രാജ്യം മുഴുവൻ സമരം നടന്നു… പൗരാവകാശങ്ങൾക്കും രാഷ്ട്രീയ എതിർപ്പിനും എതിരെ വ്യാപകമായ അടിച്ചമർത്തൽ തുടങ്ങി… സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നായിരുന്നു ഇതിന് ന്യായീകരണമായി സർക്കാർ പറഞ്ഞത്…രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തിട്ടും അധികാരം വേണ്ടത്ര വേഗതയിൽ തന്റെ കയ്യിൽ എത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി കവച്ചുവെക്കുന്ന തരത്തിൽ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു….തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിച്ചു…

ഭാരതത്തിന്റെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിര ഗാന്ധി സ്വന്തം തെറ്റ് മറക്കാൻ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥകാലത്ത് രാജ്യം മുഴുവൻ പീഡിപ്പിക്കപ്പെട്ട, മരണത്തിന് തുല്യം ജീവിച്ച സാധാരണ ജനങ്ങൾ അനേകമായിരം ആയിരുന്നു…

ഇന്ദിര ഗാന്ധിയുടെ തന്നെ വാക്കുകളിൽ ഇന്ദിര ജനാ‍ധിപത്യത്തെ “നിശ്ചലാവസ്ഥ”യിൽ കൊണ്ടുവന്നു… ഇതെല്ലാം എന്തിനായിരുന്നു??? സ്വന്തം മുഖം രക്ഷിക്കാൻ… സ്വന്തം സ്ഥാനം സുരക്ഷിതമാക്കാൻ… മേല്പറഞ്ഞവയിൽ ഏതെങ്കിലും രാജ്യത്തെ ഭരണഘടന അനുസരിച്ചായിരുന്നോ?? ഈയൊരു അടിയന്തിരാവസ്ഥ രാജ്യത്തിന് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്??? ഇന്നും വിദേശ രാജ്യങ്ങളിൽ പോയി സ്വന്തം രാജ്യത്തെ ഇകഴ്ത്തി സംസാരിച്ചു രാജ്യത്തിന് കളങ്കം വരുത്തുക തന്നെ അല്ലെ കോൺഗ്രസ്‌ ചെയ്യുന്നത്??? അന്നും ഇന്നും ഭാരതത്തോടും ഭാരതത്തിലെ പൗരന്മാരോടും യാതൊരുവിധ കൂറും വച്ചു പുലർത്താത്ത കോൺഗ്രസിനെ പിന്തുണക്കുന്നവർ ഒരു നിമിഷം മറ്റെല്ലാം മാറ്റി വച്ചു ഇതൊന്ന് ചിന്തിച്ചു നോക്കൂ… ഇത്രമേൽ ഭാരതീയരെ അടിച്ചമർത്തിയ സർക്കാർ ബ്രിട്ടീഷ് ഭരണത്തിന് ശേഷം വേറെ ഉണ്ടായിട്ടുണ്ടോ??? 1977 ലെ തിരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ്‌ സർക്കാർ വീണ്ടും അധികാരത്തിൽ വന്നിട്ട് ഭാരതത്തിനു എന്ത് മാറ്റം ആണ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്??? രാഷ്ട്രീയം മറന്നു ചിന്തിക്കാൻ ഈ 48 ആം വാർഷികം പ്രേരണ ആകട്ടെ….

ഇതേ ഇന്ദിര ഗാന്ധിയെ തന്നെ ഭാരതത്തിന്റെ ഇരുക്ക് വനിത എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതിൽ ഓരോ ഭാരതീയനും ലജ്ജ അല്ലെ തോന്നേണ്ടത്???

ജനാധിപത്യത്തെ പിന്തുണക്കുന്നവരെ പീഡിപ്പിച്ച കാലഘട്ടം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞതിനോട് പൂർണമായും പിന്തുണക്കുന്നു….

Related Articles

Latest Articles