Sunday, May 19, 2024
spot_img

ആദ്യം കയ്ക്കും പിന്നെ മധുരിക്കും;ഏറെ ഗുണങ്ങൾ നിറഞ്ഞ പച്ചക്കറി,അറിയാം പാവയ്ക്കയുടെ ഗുണങ്ങൾ

ഏറെ ആരോഗ്യ ഗുണം ഉളള പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിന്‍ ബി 1, ബി 2, ബി 3, സി, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് എന്നിവയുടെ മികച്ച ഉറവിടമാണിത്. കൂടാതെ നാരുകളുമുണ്ട്. ഹെല്‍ത്ത് ഡോട്ട് കോം പറയുന്നതനുസരിച്ച് ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ബ്രോക്കോളിയുടെ ഇരട്ടി ബീറ്റാ കരോട്ടിന്‍, ചീരയുടെ ഇരട്ടി കാല്‍സ്യം, വാഴപ്പഴത്തിന്റെ ഇരട്ടി പൊട്ടാസ്യം എന്നിവയും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പാവയ്ക്ക ജ്യൂസാക്കി കുടിക്കുന്നതും ഉത്തമമാണ്.

പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മപ്രശ്നങ്ങള്‍ മാറാനും രക്തത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുഖക്കുരു, സോറിയാസിസ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനും ഇവ സഹായം ചെയ്യുന്നു.

പാവയ്ക്കയുടെ നീര് കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിസത്തിന് ആവശ്യമായ പിത്തരസ ആസിഡുകള്‍ സ്രവിക്കാന്‍ കരളിനെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, 100 ഗ്രാം പാവയ്ക്കയില്‍ 17 കലോറി അടങ്ങിയിട്ടുണ്ട്. ഫിറ്റ്‌നസ് പ്രേമികള്‍ക്ക് മികച്ച ഒരു ഓപ്ഷനാണിത്

പാവയ്ക്ക വിറ്റാമിന്‍ സിയുടെ വളരെ സമ്പന്നമായ ഉറവിടമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിന് ശക്തമായ ആന്റിവൈറല്‍ ഗുണമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലെയുള്ള ഒരു പ്രോട്ടീന്‍ ഉണ്ട്. ഇതിനെ പോളിപെപ്‌റ്റൈഡ് പി എന്നാണ് വിളിക്കുന്നത്. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

പാവയ്ക്ക കഴിക്കുന്നത് മുഖക്കുരു, പാടുകള്‍, ചര്‍മ്മത്തിലെ അണുബാധകള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാനും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കാനും സഹായിക്കും.

Related Articles

Latest Articles