Tuesday, May 7, 2024
spot_img

ബ്രഹ്മചാരീ ഭാവത്തിൽ ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന അത്ഭുത ക്ഷേത്രം; അറിയാം കഥയും വിശ്വാസങ്ങളും

ബ്രഹ്മചാരീ ഭാവത്തിൽ ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന മൂവായിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണ് കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം കിടങ്ങൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശബരിമലയിലേതുപോലെ തന്നെ സ്ത്രീ പ്രവേശനത്തിന്‍റെ കാര്യത്തിൽ കർശനമായ ചിട്ടകളുള്ള ക്ഷേത്രം കൂടിയാണിത്.മുൻപ് സൂചിപ്പിച്ചതുപോലെ സ്ത്രീകളുടെ പ്രവേശനത്തിലും ദര്‍ശന കാര്യത്തിലും ചില ചിട്ടവട്ടങ്ങൾ ഇവിടെ പിന്തുടരുന്നുണ്ട്.ഇവിടെ ഭഗവാനെ നേരിട്ട് ദര്‍ശിക്കുവാൻ സ്ത്രീകൾക്ക് അനുവാദമില്ല. ബ്രഹ്മചാരി ഭാവത്തിൽ മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഇവിടെ സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം വിലക്കിയിരിക്കുന്നത്.

താന്ത്രിക വിധി പ്രകാരം പൂജകൾ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കു മാത്രമേ ഭഗവാനെ നേരിട്ടു തൊഴുവാൻ അനുമതിയുള്ളൂ. പ്രായപൂർത്തിയായ സ്ത്രീകളെ മുരുകന്റെ അമ്മയുടെ സ്ഥാനത്തായാണ് കണക്കാക്കുന്നത്. അവർ ദര്‍ശനത്തിനെത്തിയാൽ ബഹുമാനമാി മുരുകൻ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. അതിനാൽ ഇവിടെ പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകളെ മുരുകനെ നേരിട്ട് ദർശിക്കുവാൻ അനുവദിക്കാറില്ല. എന്നാൽ ഇതിനർഥം 10 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനേ കാണാനേ പാടില്ല എന്നല്ല. പകരം ക്ഷേത്ര ഇടനാഴിൽ നിന്ന്, ഭവവാന് പ്രാർഥിക്കുന്നവരെ നേരിട്ട് കാണുവാൻ കഴിയാത്ത വിധമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.ഇഷ്ടസന്താന ലബ്ദിക്കായി നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരുന്നത്.

Related Articles

Latest Articles