കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ എത്തിയ യാത്രക്കാരില്‍ ഇരുപത്തിരണ്ട് പേര്‍ക്ക് കോവിഡ്19 രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറ് മുതല്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി
മുപ്പത് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അറുപത് പേരടങ്ങിയ മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. ഇതില്‍ നാലു പേര്‍ ഇറ്റലിയില്‍നിന്നും എത്തിയവരാണ്. നിലവില്‍ 443 പേരാണ് എറണാകുളം ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. എറണാകുളം ജില്ലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

