കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ നിർണായക വഴിത്തിരിവ്. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്ക് മരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈയിൽ നിന്ന് ലഹരി മരുന്ന് കൊണ്ട് വന്ന ഏജന്റിനെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. അന്വേഷണ സംഘം പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
നേരത്തെയും ലഹരിമരുന്ന് എത്തിച്ചിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇവ ഇടനിലക്കാർ വഴി വിൽപന നടത്തിയതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.കൊച്ചിയിൽ വിവിധ ഇടങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

