Sunday, October 25, 2026

കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്യും; ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി അദ്ദേഹത്തെ കൊച്ചിയിൽ വിളിച്ചു വരുത്തുമെന്ന് റിപ്പോർട്ട്. എന്നാൽ എന്നാണ് ചോദ്യം ചെയ്യൽ എന്നുള്ളത് വ്യക്തമല്ല. കേസിൽ അറസ്റ്റിലായ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കേസിന്റെ ഗൂഢാലോചന സെക്രട്ടറിയേറ്റിന്റെ അടുത്തുള്ള ഫ്ളാറ്റിലാണ് നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികൾ ഇവിടെയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവുകളായി കസ്റ്റംസ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന് നോട്ടീസ് നൽകി വിളിച്ചു വരുത്താൻ തീരുമാനിച്ചത്.

Related Articles

Latest Articles