Monday, January 12, 2026

കൊച്ചി ഫ്ലാറ്റ് ഉടമയ്ക്ക് ഇനി രക്ഷയില്ല; കുരുക്ക് മുറുക്കി പോലീസ്; സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷൻ

കൊച്ചി: ഫ്ലാറ്റിൽ നിന്ന് ദൂരൂഹ സാഹചര്യത്തിൽ താഴെ വീണ് മരിച്ച തമിഴ്നാട് സ്വദേശി കുമാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി നേരത്തെ തന്നെ മാറ്റിയിരുന്നു. കുമാരിയെ ഫ്ലാറ്റ് ഉടമ തടഞ്ഞുവെച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഭർത്താവ് ശ്രീനിവാസൻ മൊഴി നൽകിയിട്ടുണ്ട്. .

ഇക്കാര്യത്തിൽ ഓരോ കൃത്യത ഉണ്ടാകാൻ ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെയും ഭാര്യയേയും വെവ്വേറെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുമാരി മരിച്ച സ്ഥിതിക്ക് ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇതിനെ തുടർന്ന് വനി‍ത കമ്മീഷൻ അഡ്വ. ഇംതിയാസിനെതിരെ സ്വമേധയാ കേസെടുത്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി .

Related Articles

Latest Articles