Thursday, May 2, 2024
spot_img

പോളിം​ഗ് കനക്കുന്നു;മലപ്പുറത്ത് സംഘർഷം

തദ്ദേശതെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് നാലര മണിക്കൂർ പിന്നിടുമ്പോൾ പോളിം​ഗ് ശതമാനം 37.27 ആയി. കാസർഗോഡ് – 35. 7,  കണ്ണൂർ -36.29,  കോഴിക്കോട് – 36. 02, മലപ്പുറം – 36.62 എന്നിങ്ങനെയാണ് ജില്ലകൾ‌ തിരിച്ചുള്ള പോളിം​ഗ് ശതമാനമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.  ആദ്യരണ്ടു ഘട്ടത്തേക്കാളും മികച്ച പോളിം​ഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിം​ഗിനിടെ ബൂത്തിന് മുമ്പിൽ സംഘർഷം ഉണ്ടായി. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റു.സ്ഥലത്ത് പൊലീസ് ലാത്തിവീശി.

Related Articles

Latest Articles